Sunday, April 6, 2008

ഒരു തൊഴി... ഒരു മാന്ത്... ഒറ്റക്കടി...


ഒരു തൊഴി....


ഒരു മാന്ത്....


ഒറ്റക്കടി....


കണ്ണിനിട്ടൊരു കൊത്ത്....

വേലി പൊളിച്ച് ഞങ്ങളും വരുമെടാ മനുഷ്യാ, ഒരുനാള്‍! സൂക്ഷിച്ചോ!

നിന്‍റെയൊക്കെ സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലുമാണല്ലോ ഇവിടേക്ക് സ്വദേശി വിദേശി സന്ദര്‍ശനം കൂടുന്നത്? ഉപ്പു വാറ്റിയും നിരാഹാരം കിടന്നും പലതും നേടിയതിന്‍റെ വീരസ്യങ്ങള്‍ നീ വിളമ്പാറുണ്ടല്ലോ! സ്വാതന്ത്ര്യത്തിന്‍റെ മഹത്വത്തെപ്പറ്റി കവലയിലും ടെലിവിഷനിലും പാടി നടക്കാറുണ്ടല്ലോ!

ആവാസവ്യവസ്ഥയെക്കുറിച്ചും ജൈവഗണങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ചും കോടികള്‍ മുടക്കി പഠനം നടത്തുന്നുണ്ടല്ലോ!

കാട്ടാന നിങ്ങളെ ചവിട്ടിക്കൊല്ലുന്നതും നാട്ടാന നിങ്ങളെ കുത്തിക്കൊല്ലുന്നതും മദമിളകിയിട്ടാണെന്നു കരുതിയോ നീ? സമരം തുടങ്ങിയിട്ടേയുള്ളൂ. നീയെന്തറിഞ്ഞെടാ മനുഷ്യാ? നീയെന്തറിഞ്ഞെടീ മനുഷ്യത്തീ?

വേലി പൊളിച്ച് ഞങ്ങളും വരുമെടാ ഒരുനാള്‍! സൂക്ഷിച്ചോ!

11 comments:

ഫോട്ടോഷൂട്ടര്‍ said...

ചിത്രങ്ങളുടെ ടോണ്‍, കോമ്പോസിഷന്‍, ലെവല്‍ തുടങ്ങിയ സൌന്ദര്യാധിഷ്ഠിതമായ സാങ്കേതിക ക്ണാപ്പുകളെക്കുറിച്ചൊന്നും വലിയ അറിവോ അവയോട് എന്തെങ്കിലുമൊരു പ്രതിപത്തിയോ ഒന്നും എനിക്കില്ല. ചിത്രങ്ങള്‍ എന്നോടെന്തു പറയുന്നു, അതിലൂടെ ഞാന്‍ എന്തു പറയുന്നു എന്നതാണ് എന്നെ സംബന്ധിച്ച് മുഖ്യം...

ഗുപ്തന്‍ said...

പപ്പൂസേ കിടു ! നല്ല ഭാവങ്ങള്‍ :)

കുഞ്ഞന്‍ said...

ശരിയാണ് ഷൂട്ടറെ ഒരു ദിവസം എല്ലാം തകര്‍ത്ത് അവരും സ്വാതന്ത്ര്യം വീണ്ടും രുചിക്കും...!

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നല്ല ആശയം. അങ്ങനെ അവരും വിപ്ലവം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

ബാജി ഓടംവേലി said...

നല്ല ആശയം...
വേലി പൊളിച്ച് ഞങ്ങളും വരുമെടാ ഒരുനാള്‍! സൂക്ഷിച്ചോ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പപ്പൂസേ, നല്ല ആശയം. അവരും വരുമെന്ന മുന്നറിയിപ്പ് കെള്‍ക്കേണ്ടവര്‍ കേള്‍ക്കട്ടെ

ശ്രീവല്ലഭന്‍. said...

ഹാ ഹാ പപ്പൂസ്,
ഇഷ്ടപ്പെട്ടു ഭാവന. വിവരണം കിടിലന്‍!

സൂക്ഷിച്ചോ :-)

യരലവ~yaraLava said...

വഴിമാറിത്തരാം, ജീവിച്ചു പോയ്കോട്ടെ.

കൊച്ചുത്രേസ്യ said...

എവിടുന്നോ പണി മേടിച്ചുകൂട്ടി എന്നാണ്‌ തലക്കെട്ടു കണ്ടപ്പോള്‍ വിചാരിച്ചത്‌ (പ്രതീക്ഷിച്ചത്‌)

ചിന്തകള്‍ കൊള്ളാം.. പക്ഷെങ്കില്‍ ഈ പടങ്ങളൊക്കെ കാണുമ്പോള്‍ വേറെ ചില അടിക്കുറിപ്പുകളാ മനസ്സില്‍ വരുന്നത്‌.

പടം 1 : പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ കുണുങ്ങി കുണുങ്ങി നീ...

പടം 2 : എന്റെ മേനിയഴകിന്റെ രഹസ്യം...xxx സോപ്പ്‌

പടം 3: മുകളിലത്തെ സീന്‍ കണ്ട്‌ വായും പൊളിച്ചു നില്‍ക്കുന്ന ഒരു വായ്‌നോക്കി (വിര്‍ത്തികെട്ടവന്‍..)

പടം 4: നായിക വെള്ളത്തിലെക്കല്ലേ ചാടുന്നത്‌...ക്യാമറയും കൂടെ ചാടട്ടെ ..

ഇത്രേമൊക്കെയേ പറ്റൂ...

ആഷ | Asha said...

ഫോട്ടോഷൂട്ടറുടെ ഭാവവും കൊച്ചുത്രേസ്യയുടെ ഭാവാഭിനയവും ഇഷ്ടപ്പെട്ടു.

ശ്രീ said...

ഹ ഹ. കിടിലന്‍!
:)