
പീലികള്‍ വിരിയണ
ആ പച്ചത്തെങ്ങോല...
വേറെന്തിനുണ്ട്,
ലാളിത്യം നിറഞ്ഞ ഈ തലയെടുപ്പ്?
എന്‍റെ വീട്ടിലെ, കിണറ്റിന്‍ കരയില്‍ വച്ചെടുത്തത്...
മറ്റൊരു ഫോട്ടോബ്ലോഗ്!
മുലയൂട്ടാനേതായാലും അല്ല. ലൈംഗികതയുമായി ബന്ധപ്പെടുത്തിയപ്പോഴും അത്രകണ്ട് തൃപ്തികരമായ ഒരു ഉത്തരം കിട്ടിയില്ല. ഏതോരവയവത്തിനും അതിന്റേതായ കര്‍മ്മവും പ്രാധാന്യവുമുണ്ടാവണമല്ലോ!
ആദ്യം കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും പറയട്ടെ. എന്റെ ഒരു സുഹൃത്തിന് നാലു മുലകളുണ്ട്! സുന്ദരനും സുമുഖനും മറ്റേതൊരു ഉത്തമപുരുഷന്റേയും എല്ലാ ലക്ഷണങ്ങളുമുള്ള അവന്‍ ഇക്കാര്യം തുറന്നു കാണിച്ചു തന്നപ്പോള്‍ ഞാനും ചെറുതായി ഞെട്ടി! സാധാരണ വലിപ്പത്തിലുള്ള രണ്ടു മുലകള്‍ക്കു താഴെ വളരെ ചെറിയ, ഒറ്റ നോട്ടത്തില്‍ കാണാനാവാത്ത രണ്ടു മുലക്കണ്ണുകള്‍. മുകളിലെ സാധാരണ മുലയില്‍ സ്പര്‍ശിക്കുമ്പോഴുള്ള അതേ സംവേദനക്ഷമത അവിടെയുമനുഭവപ്പെടുന്നുണ്ടെന്ന് അവന്‍ അവകാശപ്പെടുന്നു.
ലിംഗഭേദവുമായി (ആണോ പെണ്ണോ എന്നത്) മുലയെ ബന്ധപ്പെടുത്താനാവില്ല എന്നാണ് ഒരിടത്ത് വായിച്ചത്.
മക്കളെ പാലൂട്ടി വളര്‍ത്തുക എന്ന സസ്തനികളുടേതായ സവിശേഷ സ്വഭാവം പ്രകടമാക്കുന്ന അവയവങ്ങളാണ് മുലകളത്രേ! പക്ഷേ, മനുഷ്യനല്ലാത്ത എത്ര സസ്തനികളില്‍ ഈ സവിശേഷത കാണാം? കാള, നായ, പൂച്ച തുടങ്ങി നാം പതിവായി കാണാറുള്ള ജീവികളില്‍ ഏതിലെങ്കിലും മുലകളുള്ള ആണ്‍വര്‍ഗ്ഗമുണ്ടോ? ഞാന്‍ കണ്ടിട്ടില്ല. ഇനി മനുഷ്യനോട് സാദൃശ്യമുള്ള കുരങ്ങന്‍മാര്‍ക്കുണ്ടോ? കുറച്ചു കാലം ഫോട്ടോയെടുത്തു നടന്നിട്ടും കണ്ടില്ല, അല്ലെങ്കില്‍ ഈ ചോദ്യം മനസ്സിലില്ലാതിരുന്നതു കൊണ്ട് ശ്രദ്ധിച്ചില്ല.
ആന്‍ഡ്രോജന്‍ ഹോര്‍മോണുകള്‍ക്കും മുമ്പേ lactiferous ducts അഥവാ, മുല ചുരത്താനുള്ള കുഴല്‍ (സാങ്കേതിക വാക്കുകളൊന്നും പിടിയില്ല!) ആണ്‍കുട്ടിയുടെ ശരീരത്തില്‍ രൂപപ്പെടുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനിക്കും മുമ്പേ നാമെല്ലാം പെണ്‍സ്വഭാവം കാണിച്ചിരുന്നെന്നു ചുരുക്കം. സ്വൈര്യക്കേടുണ്ടാക്കുന്ന പെണ്ണുങ്ങളെ വിമര്‍ശിക്കും മുമ്പ് ഇതൊക്കെയൊന്നോര്‍ക്കുക!
എന്തായാലും ആണിനെന്തിനു മുലകള്‍ എന്ന ചോദ്യത്തിന് എനിക്കേറ്റവും തൃപ്തികരമായിത്തോന്നിയ ഉത്തരം ഏതാണ്ടിങ്ങനെയായിരുന്നു.
ഒരു പുതിയ മനുഷ്യജീവന്‍ രൂപപ്പെടുന്നത് 23 വ്യത്യസ്ത ജോടി ക്രോമസോമുകള്‍ ചേര്‍ന്നാണ്. ഇതില്‍ ലിംഗം, അതായത് കുട്ടി ആണോ പെണ്ണോ എന്നത് തീരുമാനിക്കുന്നത് ഒരേയൊരു ജോടി ക്രോമസോമുകളാണ്. XX എന്ന കോമ്പിനേഷന്‍ വന്നു പോയാല്‍ കുട്ടി പെണ്ണായും XY എന്ന കോമ്പിനേഷന്‍ വന്നു പോയാല്‍ കുട്ടി ആണായും തീരും. ബാക്കി വരുന്ന 22 ജോടിയും ജനിതകഘടനയുടെ മറ്റു അടിസ്ഥാന സവിശേഷതകള്‍ തീരുമാനിക്കുന്നതാണ്.
ഈ ബാക്കി വരുന്നവയില്‍ ചിലത് നമ്മുടെ ശബ്ദത്തെ രൂപീകരിക്കുന്നെന്നു വക്കുക, അതൊരു പരുഷ പുരുഷ ശബ്ദമോ അതോ മൃദുല സ്ത്രീ ശബ്ദമോ എന്ന് തീരുമാനിക്കുന്നത് ആദ്യം പറഞ്ഞ ലിംഗം നിര്‍ണ്ണയിക്കുന്ന ക്രോമസോം ആണ്. പരിണിതഫലമായി പെണ്ണിന് നേര്‍ത്ത ശബ്ദവും ആണിന് ഉറച്ച ശബ്ദവും കിട്ടുന്നു. അതുപോലെ, മുലകളുണ്ടാവാന്‍ കാരണമാവുന്ന ക്രോമസോമുകളുണ്ട്. പക്ഷേ, ആ മുലകള്‍ ഫങ്ഷനിങ്ങായിരിക്കണോ അല്ലയോ, അല്ലെങ്കില്‍ ചുരത്തുന്നവയാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ലിംഗം നിര്‍ണ്ണയിക്കുന്ന, ആദ്യം പറഞ്ഞ ക്രോമസോം ആണ്.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്കു കിട്ടിയ മുലകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവരാണ് മദ്ധ്യ ആഫ്രിക്കയിലെ Aka Pygmy എന്നറിയപ്പെടുന്ന വിഭാഗത്തിലെ പിതാക്കന്മാര്‍. ഇവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ ഭാഗ്യം ചെയ്തവരാണ്. അമ്മയില്ലാത്തപ്പോള്‍ കരയുന്ന കുഞ്ഞിനെ സ്വന്തം മുലയൂട്ടി ആശ്വസിപ്പിക്കുന്നവരാണ് ഇവിടുത്തെ അച്ഛന്മാര്‍. പക്ഷേ, മാറത്ത് രോമം കൂടുതലുള്ള പിതാക്കന്മാര്‍ ഇതു ചെയ്യുന്നത് ഹിതമാണോ എന്നുമൊരു ശങ്ക!
പലയിടത്തും കയറി പരതിയപ്പോള്‍ ഈ പേരില്‍ (Why do Men Have Nipples) ഒരു പുസ്തകം തന്നെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. വിശദമായി നോക്കാന്‍ നാനൂറ്റമ്പതു രൂപയോളം മുടക്കുണ്ടെന്നറിഞ്ഞ് മാറ്റിവച്ചു. വായിച്ചവരുണ്ടെങ്കില്‍ വിശദമായി പങ്കു വക്കുമല്ലോ!

പലയിടത്തു നിന്നും കിട്ടിയ ചില വിവരങ്ങള്‍ ഇവിടെ ചേര്‍ത്തു വച്ചു എന്നേയുള്ളൂ. തെറ്റുണ്ടെങ്കില്‍ തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ പങ്കു വക്കാനും നിങ്ങള്‍ക്ക് മനസ്സുണ്ടാവുമെന്ന പ്രതീക്ഷയോടെ....



ബിരുദാനന്തരബിരുദത്തിനൊരു അപ്പ്ലിക്കേഷന്‍ സമര്‍പ്പിച്ചു. ഉരുണ്ടുപിരണ്ട് ആകെയുള്ള മുപ്പതു സീറ്റില്‍ മുപ്പതാമനായി പ്രവേശന പരീക്ഷ കേറിക്കൂടി. കായലിനോടും ഓളങ്ങളോടും കളിയും വിഷമങ്ങളും പറഞ്ഞു കൊണ്ട് ആ നീന്തല്‍ രണ്ടു വര്‍ഷം നീണ്ടു. അതിനിടെ ജീവിതം പലതരത്തിലും നീന്താന്‍ പഠിച്ചു. എന്നിട്ടും വെള്ളത്തോടുള്ള ആര്‍ത്തി ഒടുങ്ങിയില്ല.
വെറും 117 കായലുകള്‍. അതീത്തന്നെ സര്‍ക്കാര്‍ കണക്കിലുള്ളത് വെറും 81! എന്നാ പണ്ടാരോ വിട്ട ഉപഗ്രഹത്തീന്നു കാണാന്‍ കഴിയുന്നത് വെറും 33 എണ്ണം. അതീത്തന്നെ പകുതിയും കണ്ടൂടാത്ത നിലയിലും! കൊള്ളാല്ലോ കണക്ക്!
പിഴുതു മാറ്റി വിദേശിയെ സ്ഥാപിക്കുകയോ സ്ഥാപിക്കാതിരിക്കുകയോ ചെയ്യുക എന്നത്. ഉള്ള ചെടി മുഴുമന്‍ ഇങ്ങനെ പിഴുതാന്‍ തുടങ്ങ്യാല്‍ ചേട്ടന്‍മാര്‍ ഒടുക്കം ഓക്സിജന്‍ അമേരിക്കേന്നു വരുത്തണം എന്നൊക്കെ തീരുമാനമെടുക്കേണ്ടി വരും. മൂക്കീക്കെട്ടി നടക്കാന്‍ പാകത്തിനുള്ള ഒരു ഓക്സിജന്‍ ബലൂണിന് വില നാല്പത്തഞ്ചു രൂപ! മനുഷ്യാവകാശമെന്നു പറയണ കുടിവെള്ളത്തിന്റെ കാര്യം ഏതാണ്ടങ്ങനൊക്കെത്തന്നെയാണല്ലോ!
ഐറ്റം. ഇതു കൊണ്ടു വന്നതോ, കായല്‍ ഡെവലപ്പ്‍മെന്റ് അതോറിറ്റി (Lake Development Authority on behalf of the Govt. of Karnataka, Dept of Ecology and Environment). ബിസിനസ്സുകാരല്ലേ, കയ്യില്‍ കിട്ടിയ മൊതല് വെറുതെ വിട്വോ? അവരു ഹോട്ടലും കോളക്കച്ചോടോം നടത്താനും പരസ്യബോര്‍ഡ് സ്ഥാപിക്കാനുമൊക്കെയായിട്ട് പരമാവധി സ്ഥലമങ്ങ് വിട്ടു കൊടുക്കാന്‍ തുടങ്ങൂല്ലേ. അതീന്ന് വരുന്ന വേസ്റ്റൊക്കെയോ, കളയാന്‍ നാട്ടിലെ ഏറ്റവും വല്യ കുപ്പത്തൊട്ടി, കായല്‍ ഈസ് റിയലി ഗ്രേറ്റ്!
കാര്യല്ലേ, കടലു വരെ ചെറുതാവുന്നു, പിന്നെ വലുതാവുന്നു. ഇതൊരു ചിന്നക്കായല്‍! എന്തായാലും ഗോള്‍ഫ് ഗ്രൌണ്ടും സെക്യൂരിറ്റി കിടപ്പാടവുമൊക്കെയായി കായലൊക്കെ നികന്നു തുടങ്ങി. ഇതു കണ്ടാല്‍ ബില്‍ഡേഴ്‍സിനു സഹിക്കാന്‍ പറ്റുമോ, ബാക്കിയിരുന്ന കായലൊക്കെ ഫ്ലാറ്റാവാനും തുടങ്ങി. മൊത്തം ഫ്ലാറ്റ്!