Friday, February 15, 2008

ആണിന് മുലയെന്തിന്?

ആണിന്റെയും പെണ്ണിന്റെയും സൌന്ദര്യത്തെ പരാമര്‍ശിക്കുന്ന ഒരു പോസ്റ്റും കമന്റുകളില്‍ മോഹന്‍ലാലിന്റെ ശരീരഘടനയെക്കുറിച്ചുള്ള ഒരു പരാമര്‍ശവും കണ്ടപ്പോള്‍ തോന്നിയ ചോദ്യം, ആണിനെന്തിനാണ് മുല? ചിന്തിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ അന്വേഷിച്ചിട്ടുണ്ടോ?

മുലയൂട്ടാനേതായാലും അല്ല. ലൈംഗികതയുമായി ബന്ധപ്പെടുത്തിയപ്പോഴും അത്രകണ്ട് തൃപ്തികരമായ ഒരു ഉത്തരം കിട്ടിയില്ല. ഏതോരവയവത്തിനും അതിന്റേതായ കര്‍മ്മവും പ്രാധാന്യവുമുണ്ടാവണമല്ലോ!

ആദ്യം കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും പറയട്ടെ. എന്റെ ഒരു സുഹൃത്തിന് നാലു മുലകളുണ്ട്! സുന്ദരനും സുമുഖനും മറ്റേതൊരു ഉത്തമപുരുഷന്റേയും എല്ലാ ലക്ഷണങ്ങളുമുള്ള അവന്‍ ഇക്കാര്യം തുറന്നു കാണിച്ചു തന്നപ്പോള്‍ ഞാനും ചെറുതായി ഞെട്ടി! സാധാരണ വലിപ്പത്തിലുള്ള രണ്ടു മുലകള്‍ക്കു താഴെ വളരെ ചെറിയ, ഒറ്റ നോട്ടത്തില്‍ കാണാനാവാത്ത രണ്ടു മുലക്കണ്ണുകള്‍. മുകളിലെ സാധാരണ മുലയില്‍ സ്പര്‍ശിക്കുമ്പോഴുള്ള അതേ സംവേദനക്ഷമത അവിടെയുമനുഭവപ്പെടുന്നുണ്ടെന്ന് അവന്‍ അവകാശപ്പെടുന്നു.
ലിംഗഭേദവുമായി (ആണോ പെണ്ണോ എന്നത്) മുലയെ ബന്ധപ്പെടുത്താനാവില്ല എന്നാണ് ഒരിടത്ത് വായിച്ചത്.

മക്കളെ പാലൂട്ടി വളര്‍ത്തുക എന്ന സസ്തനികളുടേതായ സവിശേഷ സ്വഭാവം പ്രകടമാക്കുന്ന അവയവങ്ങളാണ് മുലകളത്രേ! പക്ഷേ, മനുഷ്യനല്ലാത്ത എത്ര സസ്തനികളില്‍ ഈ സവിശേഷത കാണാം? കാള, നായ, പൂച്ച തുടങ്ങി നാം പതിവായി കാണാറുള്ള ജീവികളില്‍ ഏതിലെങ്കിലും മുലകളുള്ള ആണ്‍വര്‍ഗ്ഗമുണ്ടോ? ഞാന്‍ കണ്ടിട്ടില്ല. ഇനി മനുഷ്യനോട് സാദൃശ്യമുള്ള കുരങ്ങന്‍മാര്‍ക്കുണ്ടോ? കുറച്ചു കാലം ഫോട്ടോയെടുത്തു നടന്നിട്ടും കണ്ടില്ല, അല്ലെങ്കില്‍ ഈ ചോദ്യം മനസ്സിലില്ലാതിരുന്നതു കൊണ്ട് ശ്രദ്ധിച്ചില്ല.

ആന്‍ഡ്രോജന്‍ ഹോര്‍മോണുകള്‍ക്കും മുമ്പേ lactiferous ducts അഥവാ, മുല ചുരത്താനുള്ള കുഴല്‍ (സാങ്കേതിക വാക്കുകളൊന്നും പിടിയില്ല!) ആണ്‍കുട്ടിയുടെ ശരീരത്തില്‍ രൂപപ്പെടുന്നു എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനിക്കും മുമ്പേ നാമെല്ലാം പെണ്‍സ്വഭാവം കാണിച്ചിരുന്നെന്നു ചുരുക്കം. സ്വൈര്യക്കേടുണ്ടാക്കുന്ന പെണ്ണുങ്ങളെ വിമര്‍ശിക്കും മുമ്പ് ഇതൊക്കെയൊന്നോര്‍ക്കുക!

എന്തായാലും ആണിനെന്തിനു മുലകള്‍ എന്ന ചോദ്യത്തിന് എനിക്കേറ്റവും തൃപ്തികരമായിത്തോന്നിയ ഉത്തരം ഏതാണ്ടിങ്ങനെയായിരുന്നു.

ഒരു പുതിയ മനുഷ്യജീവന്‍ രൂപപ്പെടുന്നത് 23 വ്യത്യസ്ത ജോടി ക്രോമസോമുകള്‍ ചേര്‍ന്നാണ്. ഇതില്‍ ലിംഗം, അതായത് കുട്ടി ആണോ പെണ്ണോ എന്നത് തീരുമാനിക്കുന്നത് ഒരേയൊരു ജോടി ക്രോമസോമുകളാണ്. XX എന്ന കോമ്പിനേഷന്‍ വന്നു പോയാല്‍ കുട്ടി പെണ്ണായും XY എന്ന കോമ്പിനേഷന്‍ വന്നു പോയാല്‍ കുട്ടി ആണായും തീരും. ബാക്കി വരുന്ന 22 ജോടിയും ജനിതകഘടനയുടെ മറ്റു അടിസ്ഥാന സവിശേഷതകള്‍ തീരുമാനിക്കുന്നതാണ്.

ഈ ബാക്കി വരുന്നവയില്‍ ചിലത് നമ്മുടെ ശബ്ദത്തെ രൂപീകരിക്കുന്നെന്നു വക്കുക, അതൊരു പരുഷ പുരുഷ ശബ്ദമോ അതോ മൃദുല സ്ത്രീ ശബ്ദമോ എന്ന് തീരുമാനിക്കുന്നത് ആദ്യം പറഞ്ഞ ലിംഗം നിര്‍ണ്ണയിക്കുന്ന ക്രോമസോം ആണ്. പരിണിതഫലമായി പെണ്ണിന് നേര്‍ത്ത ശബ്ദവും ആണിന് ഉറച്ച ശബ്ദവും കിട്ടുന്നു. അതുപോലെ, മുലകളുണ്ടാവാന്‍ കാരണമാവുന്ന ക്രോമസോമുകളുണ്ട്. പക്ഷേ, ആ മുലകള്‍ ഫങ്ഷനിങ്ങായിരിക്കണോ അല്ലയോ, അല്ലെങ്കില്‍ ചുരത്തുന്നവയാകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ലിംഗം നിര്‍ണ്ണയിക്കുന്ന, ആദ്യം പറഞ്ഞ ക്രോമസോം ആണ്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങള്‍ക്കു കിട്ടിയ മുലകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നവരാണ് മദ്ധ്യ ആഫ്രിക്കയിലെ Aka Pygmy എന്നറിയപ്പെടുന്ന വിഭാഗത്തിലെ പിതാക്കന്മാര്‍. ഇവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ ഭാഗ്യം ചെയ്തവരാണ്. അമ്മയില്ലാത്തപ്പോള്‍ കരയുന്ന കുഞ്ഞിനെ സ്വന്തം മുലയൂട്ടി ആശ്വസിപ്പിക്കുന്നവരാണ് ഇവിടുത്തെ അച്ഛന്മാര്‍. പക്ഷേ, മാറത്ത് രോമം കൂടുതലുള്ള പിതാക്കന്മാര്‍ ഇതു ചെയ്യുന്നത് ഹിതമാണോ എന്നുമൊരു ശങ്ക!

പലയിടത്തും കയറി പരതിയപ്പോള്‍ ഈ പേരില്‍ (Why do Men Have Nipples) ഒരു പുസ്തകം തന്നെയുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. വിശദമായി നോക്കാന്‍ നാനൂറ്റമ്പതു രൂപയോളം മുടക്കുണ്ടെന്നറിഞ്ഞ് മാറ്റിവച്ചു. വായിച്ചവരുണ്ടെങ്കില്‍ വിശദമായി പങ്കു വക്കുമല്ലോ!


പലയിടത്തു നിന്നും കിട്ടിയ ചില വിവരങ്ങള്‍ ഇവിടെ ചേര്‍ത്തു വച്ചു എന്നേയുള്ളൂ. തെറ്റുണ്ടെങ്കില്‍ തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ പങ്കു വക്കാനും നിങ്ങള്‍ക്ക് മനസ്സുണ്ടാവുമെന്ന പ്രതീക്ഷയോടെ....

20 comments:

ഫോട്ടോഷൂട്ടര്‍ said...

തെറ്റുണ്ടെങ്കില്‍ തിരുത്താനും കൂടുതല്‍ വിവരങ്ങള്‍ പങ്കു വക്കാനും നിങ്ങള്‍ക്ക് മനസ്സുണ്ടാവുമെന്ന പ്രതീക്ഷയോടെ....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

mammary Line എന്ന ഒരു രേഖ യുണ്ട്‌. ആ വര തോളു മുതല്‍ താഴേ അരക്കെട്ടു വരെ രണ്ടു വശങ്ങളിലും ഉണ്ട്‌. അതില്‍ പല പല ഇടങ്ങളിലായി അനേകം മുലകളുണ്ടാകാം. പെണ്‍പട്ടിയുടെ മുലകള്‍ പോലെ മനുഷ്യനും ഉണ്ടാകാം എന്നര്‍ത്ഥം. Rudimentary Nipples പലരിലും കാണാറുണ്ട്

നിരക്ഷരൻ said...

ഓസീയാറടിയൊക്കെ നിറുത്തി റിസര്‍‌ച്ച് തുടങ്ങിയോ ?
:) :)

സജീവ് കടവനാട് said...

സ്വല്പം ചിന്തിച്ചാലെന്ത് എന്ന് പപ്പൂസും.ശൊടാ..

പാമരന്‍ said...

ഔ! ഇതുവരെ ചിന്തിച്ചിട്ടില്ലാരുന്നു!

കൊച്ചുത്രേസ്യ said...

ആ തലക്കെട്ടിലെ ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ നില്‍ക്കുകയാണല്ലോ പപ്പൂസേ..ചിലപ്പോ വന്ന വഴി മറക്കാതിരിക്കാനാവും ആണുങ്ങള്‍ക്ക് അങ്ങനൊരു സെറ്റപ്പ്‌ :-)

ഓടോ: ‘പെണ്ണുങ്ങള്‍ക്കെന്തിനാണ് പൊടിമീശ‘ എന്നതാണോ നാളത്തെ ചിന്താവിഷയം??
:-)

ഡോക്ടര്‍ said...

rudimentary breast അസാധാരനമൊന്നുമല്ല....മനുഷ്യരില്‍ mammary line എന്ന ഒരു രെഖ തന്നെയുന്ദ്..ഒരു കുഞ് ആന്നൊ പെന്നൊ എന്നു തീരുമനിക്കുന്ന chromosome ആനു x ഉം y ഉം...അതു തീരുമാനികുന്നതു പിതാവിന്റെ chromosome ആനൂ...പുരുഷന്റെ സ്തനം വലുതാവുന്ന അസുഖവും സാധാരനമാനു...ഇനിയുല്ല അന്യെഷനം അതിനെ കുരിച് ആവട്ടെ....

Unknown said...

ആണിനെന്തിനാണ് മുല?
ഇരിക്കട്ടെ ഒരു സ്റ്റൈലിന്.

ഫോട്ടോഷൂട്ടര്‍ said...

ഇന്‍ഡ്യാഹെറിറ്റേജ്, നന്ദി! പക്ഷേ, ഞാനാദ്യം പറഞ്ഞതുപോലെ, മറ്റേതൊരു അവയവത്തിനുമെന്ന പോലെ ഇതിനെന്തെങ്കിലുമൊരു കര്‍മ്മവുമുണ്ടാവില്ലേ? ഡോക്ടര്‍ ആണെന്ന് പ്രൊഫൈലില്‍ കണ്ടു. അറിയുമെങ്കില്‍ പങ്കു വക്കുമെന്നു പ്രതീക്ഷിക്കുന്നു. :)

നിരക്ഷരന്‍ജീ, ഓസീയാറടിക്കുമ്പോള്‍ വരുന്ന ചിന്തകളാണിതെല്ലാം! :)

കിനാവേ, ഹ ഹ! ഞാന്‍ ചിന്തിക്കാത്ത കൂട്ടത്തിലാണെന്ന് ല്ലേ, വേണ്ടാ വേണ്ടാ... :)

പാമരന്‍, അതെ ചിന്തിക്കേണ്ടിയിരിക്കുന്നു! :)

കൊച്ചേ, അതെയതെ! എന്തിന് എന്ന ചോദ്യം ഇനിയും ഉത്തരമില്ലാതെ നില്‍ക്കുകയാണ്. ആ മറുചോദ്യം, നാളത്തെ ചിന്തക്കെറിഞ്ഞു തന്ന വിഷയം കലക്കി. ’ആണിന് മുലയെന്തിന്’ എന്ന എന്റെ ചോദ്യത്തിനെ ’പെണ്ണിന് പൊടിമീശയുള്ളതുകൊണ്ട്’ എന്ന് തറുതല പറഞ്ഞതാണോ? ;) എങ്കിലും ചിന്തിപ്പിച്ചതിന് നന്ദി! :)

ഡോക്ടറേ, നന്ദി! അന്വേഷണം തീര്‍ന്നിട്ടൊന്നുമില്ല. നമ്മുടെ വിഷയസംബന്ധിയായി കൂടുതല്‍ വല്ലതും മനസ്സിലുണ്ടെങ്കില്‍ പറഞ്ഞു തരൂ.

ദില്‍ബാ... ഹ ഹ! എന്നാപ്പിന്നെ ആ സ്റ്റൈലൊക്കെ നമ്മള് കുപ്പായമിട്ട് മറക്കാന്‍ പാടുണ്ടോ? :)

ഒരു സംശയം കൂടി ചേര്‍ക്കാന്‍ തോന്നുന്നു. ശാരീരികമായ ഒരു കര്‍മ്മമില്ലെങ്കില്‍, ഡാര്‍വിന്റെ സിദ്ധാന്തമോ, ഇനി, അതിലും വലുതു വല്ലതുമുണ്ടെങ്കില്‍ (വലിയ പിടിയൊന്നുമില്ല, പ്രീഡിഗ്രിക്ക് സയന്‍സെടുത്ത് കഷ്ടിച്ച് ജയിച്ചതാ! പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.) അതോ ഒക്കെ സൂചിപ്പിക്കുന്നതു പോലെ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന ആണിന്റെ മുല ഒരു തേയ്‍മാനവുമില്ലാതെ ഇന്നും നിലനില്‍ക്കുന്നതെന്തേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...
This comment has been removed by the author.
ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആവശ്യമായ ഹോര്‍മോണുകള്‍ ലഭിച്ചാല്‍(testosterone കുറവും Oestrogen കൂടുതലും) ആണിന്റെ മുലകള്‍ പെണ്ണിന്റെ മുലകള്‍ പോലെ വളരും , അതുപോലെ തന്നെ
testosterone കൂടൂതലും Oestrogen കുറവും ഉള്ള അവസ്ഥയില്‍ പെണ്ണിന്റെ Clitoris പുരുഷലിംഗം പോലെ വളരും, മീശയും ആണിനെ പോലെ വളരും. ഇതൊക്കെ ഹോര്‍മോണുകളുടെ കളി എന്നു മാത്രമേ പറയുവാന്‍ സാധിക്കൂ . അല്ലാതെ ആണായി ജനിച്ചുകഴിഞ്ഞാല്‍ അവന്റെ മുലക്ക്‌ സ്ത്രീകളുടെ മുലക്ക്‌ തുല്യമോ, പെണ്ണായി ജനിച്ചുകഴിഞ്ഞാല്‍ പെണ്ണിന്‌ അവളുടെ മീശ, clitoris ഇവയ്ക്ക്‌പുരുഷമീശ ഇവപോലെയോ ധര്‍മ്മങ്ങള്‍ ഉള്ളതായി വൈദ്യശാസ്ത്രം പറയുന്നില്ല.

ഫോട്ടോഷൂട്ടര്‍ said...

നന്ദി ഇന്‍ഡ്യാഹെറിറ്റേജ്. പക്ഷേ, വിശ്വാസ്യമോ അല്ലയോ എന്നറിയില്ലെങ്കിലും ആണിന്റെ മുലയുടെ ധര്‍മ്മത്തെക്കുറിച്ചുള്ള ചില സാധ്യതകള്‍ ഇവിടെ കണ്ടു:

1. ആണ്‍മുലയുടെ ജെനിറ്റിക്ക് ഇന്‍ഫോര്‍മേഷന്‍, ഒരാള്‍ക്കു പിറന്നേക്കാവുന്ന പെണ്‍കുഞ്ഞിന്റെ മുലയൂട്ടാനുതകുന്ന ഘടനക്ക് എന്തെങ്കിലും സംഭാവന നല്‍കുന്നുണ്ടാവാം! ഇതിനെക്കുറിച്ചു വല്ല പഠനവും നടന്നിട്ടുണ്ടോ ആവോ!

2. ഇനി, ആണ്‍മുലകള്‍ പരിണാമപ്രക്രിയയിലെ ഒരു സ്റ്റേജ് ആയിക്കൂടെന്നില്ല. ഭാവിയില്‍ എന്തെങ്കിലും ധര്‍മ്മങ്ങള്‍ ഉള്ള അവയവങ്ങളായി ഇവ മാറിക്കൂടെന്നുമില്ല! ആവോ!

3. ഇതൊന്നുമല്ലെങ്കില്‍, നമുക്കിന്നേ വരെ കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത എന്തോ ഒരു ധര്‍മ്മം ആണ്‍മുലകള്‍ക്കുണ്ടെന്നും കരുതാം! കണ്ടു പിടിക്കപ്പെടട്ടെ.

ആണുങ്ങള്‍ക്കും മുല ചുരത്താനാകുമെന്ന് ഇവിടെ കണ്ടു. വൈദ്യശാസ്ത്രം ഇതിനെ ഒരു അസുഖ(Galactorrhea)മായാണ് കണക്കാക്കുന്നത്. ഇതേ അസുഖം അമ്മമാരാവാത്ത സ്ത്രീകളിലും ഉണ്ടാകുമത്രേ!

Anonymous said...

ആണിനെന്തിനാണ് മുല?
ഇരിക്കട്ടെ ഒരു സ്റ്റൈലിന്.NO,
anyway you get much pleasure with it while intercouse..tell to your girlfriend to scratch there.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

See, the whole body developed from a ingle cell - the ovum. It was totipotent - that is it has got the full knowledge to develop into a full body. Once it devides into two each one can develop into two full bodies. This capacity remains til it reaches eight. But afterwards each cell can become only half bodies- not full. similarly the capacity gets reduced as the division continues, and each tissue has been alloted a specific function. and that is why these rudimentary structures exist, with specific capabilities.

Faisal Mohammed said...

മാതൃഭൂമി ബുക്സിന്റെ നഗ്നനാരി എന്ന പുസ്തകത്തില്‍ രണ്ടിലധികം മുലകളുള്ളവരെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും വിശദമാക്കുന്നുണ്ട്, നഗ്നവാനരന്‍ എന്ന പുസ്തകത്തില്‍ താങ്കളുടെ സംശയത്തിനുത്തരവുമുണ്ട്, ആ പുസ്തകത്തിനധികം വിലയൊന്നുമില്ല, ഒന്നു ട്രൈ ചെയ്യൂ, എന്നിട്ടുത്തരം പോസ്റ്റാന്‍ മറക്കരുതേ, നമുക്കും കാശുചിലവില്ലാതെ കാര്യങ്ങല്‍ അറിയാമല്ലോ !

Unknown said...

Anonymous said...
ആണിനെന്തിനാണ് മുല?
ഇരിക്കട്ടെ ഒരു സ്റ്റൈലിന്.NO,
anyway you get much pleasure with it while intercouse..tell to your girlfriend to scratch there.

Oh really? Thanks for the tip dude. :-)

ഫോട്ടോഷൂട്ടര്‍ said...

അനോണീ, ഉവ്വോ?

ഇന്‍ഡ്യാഹെറിറ്റേജ്, വിശദീകരണത്തിനു നന്ദി! ഇപ്പോള്‍ കൂടുതല്‍ വ്യക്തത തോന്നുന്നു.

പാച്ചൂ, പുസ്തകപരിചയത്തിനു നന്ദി! മാതൃഭൂമി സൈറ്റില്‍ കണ്ടൂ, പുസ്തകത്തെപ്പറ്റി. ഉത്തരമുണ്ടെങ്കില്‍ തീര്‍ച്ചയായും വാങ്ങിക്കും. എണ്‍പത്തഞ്ചു രൂപയോ മറ്റോ ആണെന്ന് തോന്നുന്നു! :) വിശദീകരണം കൂടുതല്‍ കിട്ടിയാല്‍ തീര്‍ച്ചയായും പോസ്റ്റാം.

ദില്‍ബേഷ്... ഹ ഹ!!

Anonymous said...

It's left over from the womb - at a certain point we were just a foetus with an undetermined gender, and then a flood of hormones came along in utero and told us what we were going to be. Nipples are a leftover from that time. Men do have mammary tissue, anyway. Just a tiny, tiny bit of it.

During conception, each fetus starts out with an X chromosome (from the mother) they will then receive either an X or Y chromosome from the father, determining their sex. XX will be a female, and XY will be a male. Because each gender started with the same initial gene, some features will be similar, or the same. (ie, male nipples) It's crazy to think everyone was once a female. ; )

Courtesy:wiki answers

അനീഷ് പുത്തലത്ത് said...

http://www.4shared.com/file/52066112/d2790d1e/Why_Do_Men_Have_Nipples.html



ഇവിടെ ക്ലിക്കിയാ ആ ഫയൽ ഡൗൺലോട്‌ ചെയ്യം...

അനീഷ് പുത്തലത്ത് said...

http://www.4shared.com/file/52066112/d2790d1e/Why_Do_Men_Have_Nipples.html



ഇവിടെ ക്ലിക്കിയാ ആ ഫയൽ ഡൗൺലോട്‌ ചെയ്യം...