
മരങ്ങളൊക്കെ മുറിച്ച് കറന്റു കമ്പി വലിച്ചല്ലേ... ഷോക്കടിക്കാതെ ചാടി രക്ഷപ്പെടാം...

ഹാവൂ... ഒരു തെങ്ങെങ്കിലുമുള്ളതു ഭാഗ്യം! വെളിച്ചെണ്ണക്കു പകരം പാമോയിലു വന്നാപ്പിന്നെ ഇതും ബാക്കി കാണില്ല!

ഇനിപ്പം എങ്ങോട്ടാ പോവ്വാ?
അണ്ണാന് കുഞ്ഞിനും തന്നാലായത് എന്നല്ലേ പണ്ടാരോ പറഞ്ഞത്?
ഇന്നീ കുഞ്ഞിന് ഇത്രക്കൊക്കെയേ ആവൂ...
7 comments:
പക്ഷേ ഇതൊക്കെ അണ്ണാന് കുഞ്ഞിനേ ആവൂ!
നല്ല പടങ്ങള്‍...
-സുല്‍
പ്രതിഷ്ഠയെക്കാള്‍ വലിയ അമ്പലം എന്നു പറയുമ്പോലെ ഫോട്ടൊയെക്കാള് വലിയ അടിക്കുറിപ്പുകള്‍...!
എന്നുവച്ചാല്‍ രണ്ടും നല്ലതാണെന്ന്...!
അടിക്കുറിപ്പില്‍ പറഞ്ഞ ഒരു കാര്യം ഉണ്ടാകാന്‍ പോകുന്ന ദുഖകരമായ നഗ്ന സത്യമാണ്..പാമോയിലിന്റെ അധിനിവേശത്തില്‍...
പാവം അണ്ണന്
കുറെ കഷ്ടപ്പെട്ടുകാണുമല്ലോ മാഷേ ഈ അണ്ണാനെ പിടിക്കാന്‍ ?
എന്നിട്ട് അണ്ണാനെ പിടിച്ചോ?
സുല്ലണ്ണാ, നന്ദി... :-)
കുഞ്ഞന്‍സ്, താങ്ക്സ്... അങ്ങനെ ആവാതിരിക്കട്ടെ! :-(
പ്രിയേ, യെസ്! :-)
നിരക്ഷര്‍ജീ, കഷ്ടപ്പെട്ടൂന്നുള്ളത് സത്യം... നന്ദി. :-)
വാല്മീകീ, കൊപ്പര തിന്നുന്ന അണ്ണാനെ പിടിച്ചു. എന്റെ സ്വന്തം അണ്ണന് കാമറയെടുത്ത് ചില പ്രയോഗങ്ങള്‍ നടത്തി അതു സസന്തോഷം ഡിലീറ്റ് ചെയ്തു. :-(
Post a Comment