Sunday, January 27, 2008

എന്റെ തുമ്പിപ്പയ്യന്‍സ്....



പണ്ട്....
പാടത്തും പറമ്പിലും
ഇടവഴിയിലും വാഴത്തോപ്പിലും....



നിന്നോടൊപ്പം ഓടി, നിന്നെപ്പിടിക്കാന്‍ ചാടി...
വീണ് കൈ പൊട്ടി....



ഇന്ന്.......
നിന്നെത്തേടി ഞാനെത്ര നേരമായി നടക്കുന്നു.....


നാളെ....
കുഞ്ഞുങ്ങളോടൊപ്പം
നിന്റെ വിശേഷങ്ങള്‍ പങ്കു വക്കുമ്പോള്‍
അവരെക്കാണിക്കാന്‍, എനിക്കൊന്നു കാണാന്‍
ഇതു പോലൊന്നെങ്കിലും വേണ്ടേ?

17 comments:

ഫോട്ടോഷൂട്ടര്‍ said...

നിന്റെ വിശേഷങ്ങള്‍ പങ്കു വക്കുമ്പോള്‍
അവരെക്കാണിക്കാന്‍, എനിക്കൊന്നു കാണാന്‍
ഇതു പോലൊന്നെങ്കിലും വേണ്ടേ?

ദിലീപ് വിശ്വനാഥ് said...

ക്യാമറയുമായി തുമ്പിയുടെ പുറകെ ആണല്ലേ?

Gopan | ഗോപന്‍ said...

തുമ്പികളുടെ പടം പോലെ
അടികുറിപ്പും ഹൃദ്യമായിരിക്കുന്നു..
പിന്നെ ദീര്‍ഘവീക്ഷണം ...
no comments..
:-)

കാപ്പിലാന്‍ said...

:>} good

siva // ശിവ said...

നല്ല ഫോട്ടോകള്‍....നന്ദി...

പ്രയാസി said...

മൊട്ടെ കൊള്ളാംട്ടാ..:)

സുല്‍ |Sul said...

സൂപര്‍ പടങ്ങളിഷ്ടാ.

-സുല്‍

ശ്രീലാല്‍ said...

പയ്യന്‍സ് കൊള്ളാം ഷൂട്ടറേ....

നവരുചിയന്‍ said...

തുപിയെ പിടിക്കാന്‍ പോയിരികു വാരുന്നു അല്ലെ .....
കൊള്ളാം തുപികള്‍ പക്ഷെ ...

subject importance പോകുന്നു .....
കുറച്ചു ക്രോപ്പ് ചെയ്തു നോക്ക് ശെരി ആകും

krish | കൃഷ് said...

കൊരങ്ങന്മാരെ വിട്ട് ഇപ്പോ തുമ്പി പിടുത്തമായോ..
കൊള്ളാട്ടോ.. കുറച്ച് ക്രോപ്പ് ചെയ്താല്‍ നന്നായിരിക്കും.

(ഇത് ഓസിയാര്‍ അടിക്കാത്തപ്പോളെടുത്ത പടമാണോ?)

നിരക്ഷരൻ said...

കലക്കി.
ചെറുപ്പത്തില്‍ തുമ്പിയെ പിടിക്കാന്‍ പോകാന്‍ പറ്റുമായിരുന്നു. ഇന്നങ്ങിനെ പോയാല്‍ ജനം വട്ടാണെന്ന് പറയും. ഒരു ക്യാമറയുമായിട്ടാകുമ്പോള്‍ കുഴപ്പമില്ലല്ലോ ?! തുമ്പിയുടെ പുറകെ ഓടിയിരുന്ന ആ പഴയ കാലം തിരിച്ചുകിട്ടുകയും ചെയ്യും, പടങ്ങള്‍ എടുക്കുകയും ആവാം. എന്തായാലും കിടിലന്‍ പടങ്ങള്‍ തന്നെ.

ഒന്ന് രണ്ടെണ്ണം ഞാനെടുക്കുന്നേ. തുമ്പിയെക്കാണാതെ, തൊടിയിലിറങ്ങാതെ ജീവിക്കുന്ന പുതിയ തലമുറയെ കാണിച്ചുകൊടുക്കാന്‍.

പപ്പൂസ് said...

വാല്‍മീകീ, പുറകെ നടന്നാലൊന്നും ഈ സാധനത്തിനെ കിട്ടൂല്ല... പറക്കണം. ഫോക്കസ്സ് ചെയ്യുമ്പോള്‍ ഏത് റേയ് അടിച്ചിട്ടാന്നറിഞ്ഞൂട, മൂപ്പിലാന്‍ ഒരു പൊങ്ങലാ... തളര്‍ന്നിരുന്നപ്പോഴാണ് ഒന്നു പിടി തന്നത്! :)

ഗോപന്‍, കാപ്പിലാന്‍, ശിവകുമാര്‍, പ്രയാസീ, സുല്‍ജീ, ശ്രീലാല്‍സ് - താങ്ക്‍സ് മച്ചാന്‍സ്...! :)

നവരുചിയാ, നന്ദി ട്ടോ! ഒന്നു ശ്രമിച്ചു നോക്കട്ടെ, ക്രോപ്പാന്‍! :)

ക്രിഷണ്ണാ, ഹി ഹി!! അതെ, ഇതെടുത്ത ക്ഷീണത്തില് രണ്ടെണ്ണം അടിച്ചൂന്നുള്ളത് വേറെ കാര്യം! ക്രോപ്പാം... :)

നിരക്ഷര്‍ജീ, നന്ദി! കാമറയും കൊണ്ടു നടന്നിട്ടു തന്നെ അയലോക്കക്കാര് നോക്കി ചിരിയായിരുന്നു. അപാര തൊലിക്കട്ടിയുള്ളതു കാരണം ഞാനങ്ങു മാനേജ് ചെയ്തു! എടുത്തോളൂ... കോപ്പി ലെഫ്‍റ്റ് :)

ആഷ | Asha said...

ആദ്യ പടത്തിന്റെ ബാക്ക്ഗൌണ്ടാണ്‍ എറ്റവും ഇഷ്ടമായത്. ഒന്നു ക്ലിക്കാന്‍ പറ്റിയ പാട് എനിക്കറിയാം എന്നാണോ ഇപ്പോ മനസ്സില്‍ പറഞ്ഞത്. ഞാന്‍ കുറെ നടന്നതാ ക്യാമറയും കൊണ്ട് തുമ്പീടെ പുറകേ :)
ചിലപ്പോ നമ്മള്‍ വിചാരിക്കാത്ത സമയം ഇരുന്നു തര്രും എത്ര നേരം വേണമെങ്കിലും പോസ് ചെയ്തു. അതിന്റെ ഗുട്ടന്‍സ് എനിക്ക് കുറച്ചു കഴിഞ്ഞാ മനസ്സിലായത്. കൊതുകിനെ പിടിക്കാന്‍ വേണ്ടിയായിരിക്കും അവന്റെ ഇരുപ്പ് അപ്പോ നമ്മള്‍ ചെല്ലുമ്പോ പറന്നു കളയും. എന്നാല്‍ കൊതുകിനെ പിടിച്ചു ശാപ്പാട്ടു കൊണ്ടിരിക്കുമ്പോ ചെന്നാല്‍ തിന്നു തീരുന്നതു വരെ മിക്കപ്പോഴും അനങ്ങാതിരുന്നു തരും എന്നാണ് എന്റെ അനുഭവം. പിന്നെ ശ്രദ്ധിച്ചാല്‍ ചില ഏരിയകളില്‍ സ്ഥിരമായി കാണാനും പറ്റും കക്ഷിയെ.

nandakumar said...

ഗംഭീരമായിരിക്കുന്നു. ആദ്യ രണ്ടു ചിത്രങ്ങളും, അവസാന ചിത്രവും. നല്ല കമ്പോസിങ്ങ്. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം അല്പം ഗൃഹാതുരത്വവും പങ്കുവെച്ചതിന് നന്ദി.

കൊച്ചുത്രേസ്യ said...

തുമ്പിയെ പണ്ടേ ഇഷ്ടമായിരുനതു കൊണ്ട്‌ ഫോട്ടോയും ഇഷ്ടപ്പെട്ടു. ഈ തുമ്പീന്നു പറയുന്ന സാധനം പയ്യനല്ലല്ലോ,പെണ്ണല്ലേ.. കേട്ടിട്ടില്ലേ തുമ്പിപ്പെണ്ണേ വാ വാ ' എന്ന്‌ ശ്രീ ജയറാം പാടീട്ടുള്ളത്‌ :-))

ഈ ആഷേടെ ഒരു കാര്യം.. കഷ്ടപ്പെട്ട്‌ പറന്നു നടന്ന്‌ പോട്ടം പിടിച്ചപ്പോള്‍ പറയുകയാ ബാക്ക്‌ഗ്രൗണ്ടാണ്‌ കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന്‌. പോട്ടോഗ്രാപ്പറേ അടുത്ത പ്രാവശ്യം ഫോട്ടോയില്‍ ബാക്ക്ഗ്രൗണ്ട്‌ മാത്രം കാണിച്ചാല്‍ മതി കേട്ടോ. ആഷയ്ക്ക്‌ സമാധാനമാവട്ടെ :-)

,, said...

നല്ല പടങ്ങള്‍.

പപ്പൂസ് said...

ആഷേ, ചോദ്യത്തിന്‍റെ പുറകേ ഉത്തരവുമുള്ളതു കൊണ്ട് പ്രത്യേകിച്ചൊന്നും പറയുന്നില്ല. പിന്നെ, തുമ്പിച്ചെക്കനെക്കാല്‍ സ്റ്റാമിന എനിക്കായതു കൊണ്ട് ആശാന്‍ തളര്‍ന്ന് ഇരുന്നു പോയി എന്നതാണ് സത്യം. നന്ദി... :-)

നന്ദകുമാര്‍, താങ്ക്സ് ട്ടോ! :)

ത്രേസ്യേ, സൌന്ദര്യമുള്ള എന്തിനേയും പെണ്ണായി ചിത്രീകരിച്ചത് നമ്മുടെ പൂര്‍വ്വികന്മാര്‍ക്കു പറ്റിപ്പോയ ഒരു തെറ്റാണ്. നമ്മളല്ലേ അതു തിരുത്തേണ്ടത്? തുമ്പിപ്പയ്യന്‍, തുമ്പിപ്പയ്യന്‍, തുമ്പിപ്പയ്യന്‍.....!! പറഞ്ഞ് ഒറപ്പിച്ചതാ.. ;-)

നന്ദന, നന്ദി!

രണ്ടു മാസം മുമ്പിട്ട ഈ പോസ്റ്റില് എന്താ ഒരനക്കം വരാന്‍ കാര്യം?